1
ലോരം ശുചീകരിച്ചു.

പയ്യോളി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിലെ കടൽതീരം ശുചീകരിച്ചു. പയ്യോളി മുതൽ കൊളാവിപ്പാലം ആമ വളർത്തു കേന്ദ്രം വരെയുള്ള 6 കിലോമീറ്റർ കടലോരമാണ് വ്യത്തിയാക്കിയത്. 200-ലധികം ചാക്ക് മാലിന്യമാണ് ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറിയത്. നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ , പി.എം ഹരിദാസൻ പ്രസംഗിച്ചു. എൻ.എസ്.എസ് വളണ്ടിയർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ , ഹരിത കർമ്മസേന അംഗങ്ങൾ ഉൾപ്പെടെ 400 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.