guru
വടകരഗുരുസ്വാമി കെ കുഞ്ഞിരാമക്കുറുപ്പിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണം പി.വിജയ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ശബരിമല ശ്രീ അയ്യപ്പദർശനത്തിന് ആയിരങ്ങൾക്ക് മുദ്ര നല്കിയ ഗുരുസ്വാമി കെ. കുഞ്ഞിരാമക്കുറുപ്പിന്റെ അഞ്ചാം ചരമ വാർഷിക ദിനാചരണം നടത്തി . വീട്ടുവളപ്പിൽ രാവിലെ ഏഴു മണിക്ക് നടന്ന പുഷ്പാർച്ചനയിൽ നൂറുകണക്കിന് ശിഷ്യന്മാർ പങ്കെടുത്തു. കാവിൽ പി കെ കുമാരഗുരു സ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം പി വിജയ ബാബു ഉദ്ഘാടനം ചെയ്തു . ബാബു പൂതം പാറ അനുസ്മരണ പ്രഭാഷണം നടത്തി. രാഘവഗുരുസ്വാമി , കെ ചന്ദ്രൻ, വത്സലൻ കുനിയിൽ, ജയേഷ് വടകര എന്നിവർ പ്രസംഗിച്ചു. സുനിൽ വടകരയുടെ സോപാന സംഗീതാർച്ചനയും നടന്നു