കുന്ദമംഗലം: സംസ്ഥാന ഹജ് കമ്മറ്റിയുടെ കീഴിൽ 2024 ഹജ്ജ് അപേക്ഷ സേവന കേന്ദ്രം മുക്കം റോഡിലെ ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ.ഐ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ അപേക്ഷ ഡാറ്റ എൻട്രി അസ്സയിൻ പന്തീർപാടം നിർവഹിച്ചു.
സംസ്ഥാന ട്രെയിനിംഗ് ഓർഗനൈസർ പി.കെ.ബാപ്പുഹാജി അദ്ധ്യക്ഷത വഹിച്ചു.ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ ടി.പി.കബീർ, ജലാലുദ്ധീൻ വെള്ളിപറമ്പ്, മുഹമ്മദാലി പോലൂർ , ഹബീബ് കാരന്തൂർ, ടി.വി. അബ്ദുറഹിമാൻ പ്രസംഗിച്ചു. ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 4 വരെ ഹെൽപ് ഡെസ്ക് സേവനമുണ്ടാവും. ഫോൺ: 7558930263, 9846065776.