img20231210
ഭിന്ന ശേഷി സൗഹൃദ സംഗമത്തിൽ പങ്കെടുക്കാനെത്തിയവരുമായി ലിൻ്റാേജോസഫ് എം.എൽ.എ സൗഹൃദം പങ്കുവയ്ക്കുന്നു

മുക്കം: ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് എസ്. വൈ. എസ്. മുക്കം സോൺകമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സംഗമം ആവശ്യപ്പെട്ടു. എരഞ്ഞിമാവ് അപെക്‌സ് പബ്ലിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ അബ്ദുനാസർ കാവനൂർ ക്ലാസെടുത്തു.കെ. ടി. ഉമ്മർ സർക്കാർപറമ്പ് ,കുണ്ടുങ്ങൽ മുഹമ്മദ് ,ആരിഫ് ലത്തീഫി വടക്കുമുറി ,മജീദ് പൂത്തൊടി ,ലുഖ്മാനുൽ ഹഖീം സഖാഫി ,റസാഖ് സഖാഫി കുളങ്ങ ,ഖാസിം സഖാഫി എരഞ്ഞിമാവ് ,പി.സി.ഫിറോസ്, എ.പി.അസീസ് ,ഉമർ കാരാളിപ്പറമ്പ് ,മുഹമ്മദലി മുസ്ലിയാർ,ഖാസിം ചെറുവാടി എന്നിവർ സംബന്ധിച്ചു.