kaduva

സുൽത്താൻ ബത്തേരി:വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനായ മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെ (36) കൊന്നുതിന്ന കടുവയെ വെടിവച്ച് കൊല്ലാൻ മുഖ്യ വനപാലകൻ ഡി. ജയപ്രസാദ് ഉത്തരവിറക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം പ്രജീഷിന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ഈ ആവശ്യമുന്നയിച്ച് മോർച്ചറിക്ക് മുന്നിൽ ഉപവാസസമരം നടത്തിയതിനെ തുടർന്നാണിത്.

വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഈ കടുവ തന്നെയാണ് പ്രജീഷിനെ കൊന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവിലുണ്ട്. ദേശീയ കടുവ അതോറിറ്റിയുടെ നിയമപ്രകാരം കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാൻ ശ്രമിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാൻ പാടുള്ളുവെന്നാണ് ഉത്തരവിൽ.