mor

സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്നുതിന്ന പ്രജീഷിന്റെ (36) മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റെടുക്കാതെ ബന്ധുക്കളടക്കം നടത്തിയ കടുത്ത പ്രതിഷേധമാണ് കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിറക്കാൻ വനംവകുപ്പിനെ നിർബന്ധിതമാക്കിയത്. ഉത്തരവിറക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ. ഉത്തരവിറങ്ങിയതോടെയാണ് ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിക്കുമുന്നിൽ മൂന്നു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെ 11.30നാണ് പ്രജീഷിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായത്.
തുടർന്ന് നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വ്യക്തമാക്കി. മോർച്ചറിക്ക് മുന്നിൽ ഉപവാസ സമരവും ആരംഭിച്ചു. അതിനിടെ വകുപ്പ് മന്ത്രിയുമായും സി.സി.എഫുമായി എം.എൽ.എ ബന്ധപ്പെട്ടു.

സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രിയിലും പരിസരത്തും നിലയുറപ്പിച്ചു. അതിനിടെ ഒരു സംഘം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് പ്രകടനവുമായി പോകുന്നതിനിടെ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിനു നേരെ തിരിഞ്ഞു. പൊലീസെത്തി ഡി.എഫ്.ഒയെ രക്ഷിച്ച് മോർച്ചറി ജീവനക്കാരുടെ മുറിയിലെത്തിച്ചു.

പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ എം.എൽ.എയെ അറിയിച്ചു. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് പ്രജീഷിന്റെ മൃതദേഹം മോർച്ചറിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

13​ ​ജി​ല്ല​ക​ളി​ലും​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​രൂ​ക്ഷം​ ​(​ ​ഡെ​ക്ക് ​)​
വ​യ​നാ​ട്ടി​ൽ​ 8​ ​വ​ർ​ഷ​ത്തി​നി​ടെ
ക​ടു​വ​ ​കൊ​ന്ന​ത് 7​ ​പേ​രെ

സു​ജി​ലാ​ൽ.​കെ.​എ​സ്

​കാ​ട്ടി​ൽ​ ​തീ​റ്റ​ ​കു​റ​യു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ന്യ​ജീ​വി​ക​ൾ​ ​നാ​ട്ടി​ലി​റ​ങ്ങി​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഭീ​ഷ​ണി​യാ​കു​ന്ന​ത് ​തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ,​​​ ​വ​യ​നാ​ട്ടി​ൽ​ ​എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ​ ​ക​ടു​വ​ ​കൊ​ന്ന​ത് ​ഏ​ഴു​പേ​രെ.​ ​ആ​ല​പ്പു​ഴ​യൊ​ഴി​കെ​ 13​ ​ജി​ല്ല​യി​ലും​ ​വ​ന്യ​ജീ​വി​ ​ശ​ല്യം​ ​രൂ​ക്ഷ​മാ​ണ്.
ഈ​ ​വ​ർ​ഷം​ ​ര​ണ്ട് ​മ​നു​ഷ്യ​ ​ജീ​വ​നു​ക​ൾ​ ​പൊ​ലി​ഞ്ഞു.​ ​ജ​നു​വ​രി​യി​ൽ​ ​പു​തു​ശ്ശേ​രി​ ​വെ​ള്ളാ​രം​കു​ന്ന് ​സ്വ​ദേ​ശി​ ​തോ​മ​സും​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വാ​കേ​രി​ ​സ്വ​ദേ​ശി​ ​പ്ര​ജീ​ഷും.​ ​ര​ണ്ട് ​സം​ഭ​വ​ങ്ങ​ളും​ ​വ​ന​ത്തി​ന് ​പു​റ​ത്താ​ണ്.​ ​വ​യ​നാ​ട്ടി​ൽ​ 2015​ൽ​ ​മൂ​ന്ന് ​പേ​രും​ 2019​ലും​ 2020​ലും​ ​ഒ​രാ​ൾ​ ​വീ​ത​വും​ ​കൊ​ല്ല​പ്പെ​ട്ടു.
വ​യ​നാ​ട്ടി​ലാ​ണ് ​ആ​ണ് ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ.​ ​പാ​ല​ക്കാ​ട്,​ ​ക​ണ്ണൂ​ർ,​ ​തൃ​ശ്ശൂ​ർ,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ലും​ ​രൂ​ക്ഷ​മെ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ.​ 2015​ ​മു​ത​ലു​ള്ള​ ​ക​ടു​വ​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക് ​മാ​ത്ര​മാ​ണ് ​വ​നം​വ​കു​പ്പി​ലു​ള്ള​ത്.
മൃ​ഗ​ങ്ങ​ൾ​ ​കാ​ടി​റ​ങ്ങാ​ൻ​ ​കാ​ര​ണം​ ​കാ​ട്ടി​ൽ​ ​ഭ​ക്ഷ​ണം​ ​കു​റ​യു​ന്ന​താ​ണെ​ന്ന് ​വി​ല​യി​രു​ത്തു​ന്നു.​ ​മ​ഞ്ഞ​ക്കൊ​ന്ന​ ​അ​ട​ക്ക​മു​ള്ള​ ​അ​ധി​നി​വേ​ശ​ ​സ​സ്യ​ങ്ങ​ൾ​ ​കാ​ട്ടി​ൽ​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​പു​ല്ലു​ ​വ​ർ​ഗ​ത്തി​ലു​ള്ള​ ​സ​സ്യ​ങ്ങ​ൾ​ ​കു​റ​യു​ന്നു​ണ്ട്.​ ​ഇ​ത് ​കാ​ര​ണ​മാ​ണ് ​സ​സ്യ​ഭു​ക്കു​ക​ളാ​യ​ ​മൃ​ഗ​ങ്ങ​ൾ​ ​കാ​ടി​റ​ങ്ങു​ന്ന​തെ​ണ് ​വ​നം​വ​കു​പ്പി​ന്റെ​യും​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ക​രു​ടെ​യും​ ​വി​ല​യി​രു​ത്ത​ൽ.​ ​കാ​ട്ടി​ൽ​ ​തീ​റ്റ​ ​കു​റ​യു​ന്ന​തോ​ടെ​ ​ഇ​ര​തേ​ടി​ ​ക​ടു​വ​ക​ളും​ ​നാ​ട്ടി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്നു.
84​ ​ക​ടു​വ​കൾ
ഈ​ ​വ​ർ​ഷം​ ​ഏ​പ്രി​ൽ​ 10​ ​മു​ത​ൽ​ ​മേ​യ് 15​ ​വ​രെ​ ​വ​യ​നാ​ട്ടി​ലെ​ ​ക​ണ​ക്കെ​ടു​പ്പി​ൽ​ 84​ ​ക​ടു​വ​ക​ളെ​ ​ക​ണ്ടെ​ത്തി.​ ​വ​യ​നാ​ട് ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​ൽ​ 69,​​​ ​നോ​ർ​ത്ത് ​വ​യ​നാ​ട് ​ഡി​വി​ഷ​നി​ൽ​ 8,​​​ ​സൗ​ത്ത് ​വ​യ​നാ​ട് ​ഡി​വി​ഷ​നി​ൽ​ 7.​ 29​ ​ആ​ൺ​ ​ക​ടു​വ​ക​ളെ​യും​ 47​ ​പെ​ൺ​ ​ക​ടു​വ​ക​ളെ​യും​ ​തി​രി​ച്ച​റി​ഞ്ഞു.​ 297​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക്യാ​മ​റ​ ​സ്ഥാ​പി​ച്ചാ​യി​രു​ന്നു​ ​പ​ഠ​നം.


ക​​​ര​​​ടി​​​യു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തിൽ
ആ​​​ദി​​​വാ​​​സി​​​ ​​​യു​​​വാ​​​വി​​​ന് ​​​പ​​​രി​​​ക്ക്
പീ​​​രു​​​മേ​​​ട് ​​​:​​​ ​​​വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​ശേ​​​ഖ​​​രി​​​ക്കാ​​​ൻ​​​പോ​​​യ​​​ ​​​ആ​​​ദി​​​വാ​​​സി​​​ ​​​യു​​​വാ​​​വി​​​ന് ​​​ക​​​ര​​​ടി​​​യു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​ ​​​പ​​​രി​​​ക്കേ​​​റ്റു.​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​സ​​​ത്രം​​​ ​​​വ​​​ന​​​ത്തി​​​ൽ​​​ ​​​പോ​​​യ​​​ ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ​​​ ​​​(46​​​)​​​ ​​​ആ​​​ണ് ​​​ക​​​ര​​​ടി​​​ ​​​ആ​​​ക്ര​​​മി​​​ച്ച​​​ത്.​​​ ​​​പീ​​​രു​​​മേ​​​ട് ​​​താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്രാ​​​ഥ​​​മി​​​ക​​​ ​​​ചി​​​കി​​​ത്സ​​​യ്‌​​​ക്ക് ​​​ശേ​​​ഷം​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​ചി​​​കി​​​ത്സ​​​യ്‌​​​ക്കാ​​​യി​​​ ​​​കോ​​​ട്ട​​​യം​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
ഇ​​​ന്ന​​​ലെ​​​ ​​​രാ​​​വി​​​ലെ​​​ 8​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​ക​​​ര​​​ടി​​​യു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണം.​​​ ​​​ഉ​​​ച്ച​​​യ്‌​​​ക്ക് ​​​ശേ​​​ഷ​​​മാ​​​ണ് ​​​പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്.​​​ ​​​ഉ​​​ട​​​ൻ​​​ ​​​ത​​​ന്നെ​​​ ​​​ശ​​​ബ​​​രി​​​മ​​​ല​​​ ​​​ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള​​​ ​​​ആ​​​ബു​​​ല​​​ൻ​​​സി​​​ൽ​​​ ​​​കൃ​​​ഷ്ണ​​​ൻ​​​ ​​​കു​​​ട്ടി​​​യെ​​​ ​​​പീ​​​രു​​​മേ​​​ട് ​​​താ​​​ലൂ​​​ക്ക് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​കാ​​​ട്ടു​​​പ​​​ന്നി,​​​ ​​​മ്ലാ​​​വ് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​ ​​​വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ​​​ ​​​പ്ര​​​ദേ​​​ശ​​​ത്ത് ​​​ഏ​​​താ​​​നും​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​ൻ​​​പ് ​​​ര​​​ണ്ട് ​​​തൊ​​​ഴി​​​ലാ​​​ളി​​​ ​​​സ്ത്രീ​​​ക​​​ൾ​​​ക്ക് ​​​പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.