കൊടിയത്തൂർ: കൊടിയത്തൂർ ഗവ. യു.പി സ്കൂൾ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബി എക്സ്പോ സംഘടിപ്പിച്ചു. അറബി ഭാഷയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോ പദ്മശ്രീ അലി മണിക് ഫാൻ ഉദ്ഘാടനം ചെയ്തു.കുയിൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. റംഷീദ് നിലമ്പൂരിന്റെ ശേഖരത്തിൽ നിന്നുള്ള അപൂർവ്വ വസ്തുക്കളാണ് പ്രദർശിപ്പിച്ചത്. കൊടിയത്തൂർപഞ്ചായത്ത് അംഗം ടി.കെ. അബൂബക്കർ, പ്രധാനാദ്ധ്യാപകൻ ഇ .കെ അബ്ദു സലാം, ഫൈസൽ പാറക്കൽ, എം.കെ. ഷക്കീല എന്നിവർ പങ്കെടുത്തു. ഉപജില്ല അറബി കലോത്സവത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.