img20231210
ബാല ശാസ്ത്ര പരീക്ഷ വിജയികൾക്ക് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു സമ്മാനവിതരണം നടത്തുന്നു

മുക്കം: പി.ടി. ഭാസ്കരപണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷ ജില്ലാതല മത്സരം ബി. പി.മൊയ്‌തീൻ സേവാമന്ദിർ ഹാളിൽ നടന്നു. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.ശാസ്ത്ര കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കോർഡിനേറ്റർ ഡോ. ബേബി ഷക്കീല,എം.സുകുമാരൻ, സലാം കാരമൂല, ടി.പ്രഭാകരൻ, അഡ്വ.കെ. ചാത്തുകുട്ടി, പ്രഭാകരൻ മുക്കം എന്നിവർ പ്രസംഗിച്ചു. യു.പി. വിഭാഗത്തിൽ ഹന മെഹ്റിൻ, ഹൈസ്കൂൾ വിഭാഗത്തിൽ എം.പി. മിസിരിയ, പ്രശ്നോത്തരി മത്സരത്തിൽ ആയിഷ നഷ്‌വ എന്നിവർ വിജയികളായി.