ബാലുശ്ശേരി: ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ 50-ാ മത് വാർഷിക ആഘോഷം 'കെമിസ്റ്റ് കാർണിവെൽ ' ഗോകുലം കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ ഉദ്ഘാടനംചെയ്തു. സ്റ്റേറ്റ് ഡ്രഗ് കൺട്രോളർ ഡോ. സുജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.പി. കൃഷ്ണൻ അദ്ധ്യക്ഷനായി. അസി. ഡ്രഗ് കൺട്രോളർ ഷാജി.എം വർഗീസ്, എൻ. ആർ. ജയരാജ്, അൻവർ, കല്ലാട്ട് രഞ്ജിത്ത്, എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. ടി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു, എം. കെ സന്തോഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,