ബാലുശ്ശേരി: കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കോക്കല്ലൂർ ചാത്തോത്ത് ഹൗസിൽ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റർ ആഴമുള്ള കിണറ്റിൽ മൂന്നു വയസ് പ്രായമുള്ള പോത്താണ് വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എ.എസ്.ടി.ഒ. പ്രമോദ് പി.കെ യുടെ നേതൃത്വത്തിൽ എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് എൻ.പി. കിണറ്റിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി പോത്തിനെ കരയ്ക്ക് എത്തിക്കുകയും ചെയ്തു.