കുന്ദമംഗലം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ഇരുപത്തിമൂന്നാം കുടുബസംഗമം സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. ഹരിനാരായണൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എ.എം.അലവി മുഖ്യപ്രഭാഷണം നടത്തി .വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് കെ ആനന്ദ് കുമാറിന് ചടങ്ങിൽ സ്വീകരണം നൽകി. എൻ.കെ.ബഷീർ,എം.വിജയൻ, അജയഘോഷ്, മുഹമ്മദ്, ഐ.എം.നിഷിത്ത്, ഇക്ബാൽ, രഞ്ജിത്ത്, മൊഹബൂബ്,സവിത സുജിത്,ഉസയിൻഹാജി എന്നിവർ പ്രസംഗിച്ചു.