വടകര: 'കല ജനങ്ങളിലേക്ക് ജനങ്ങൾ കലയിലേക്ക് ' എന്ന സന്ദേശവുമായി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ നടക്കുന്ന തെരുവുത്സവത്തിന്റ പ്രചാരണ വെബ് സൈറ്റ് പ്രവർത്തനം തുടങ്ങി. വെബ്സൈറ്റ് കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ ബാലറാം, എം സി സജീവൻ, രോഹിത്, പി കെ കൃഷ്ണദാസ് പങ്കെടുത്തു. തെരുവുത്സവം 25 മുതൽ 31 വരെ വടകരയിൽ വിവിധ വേദികളിലായി നടക്കും. സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ പൂർണ വിവരങ്ങൾ വെബ്സൈറ്റ് വഴി അറിയാം. . www.streetfestival.in ആണ് വെബ് സൈറ്റ് അഡ്രസ്.