photo
എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം കോഴിക്കോട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: നന്മണ്ട നോർത്ത് എൻ.എസ്.എസ് കരയോഗം കുടുംബസംഗമം കോഴിക്കോട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രാമനുണ്ണിനായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.ജെ ജയമോഹൻ സ०ഘടനാകാര്യങ്ങൾ വിശദീകരിച്ചു. ഹരിദാസൻ ഈച്ചരോത്ത്, സുനിതാ മനോജ്, വജ്യോതി ദിനേശ് എന്നിവർ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി അജിത്കുമാർ കെ.കെ സ്വാഗതവും ജോ. സെക്രട്ടറി സനൽ വി.ആർ നന്ദിയും പറഞ്ഞു. വേണുഗോപാലൻ നായർ നായർകുഴി അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു.