ksta
'കെ.എസ്.ടി.എ ചോമ്പാല ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.രജില സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.എസ്.ടി.എ. ചോമ്പാല ഉപജില്ലാ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം.സുജിത്ത് കുമാർ,​ ഡി.കെ ബിജു,​പി.കെ.രാജൻ, വി.പി. നിത,പി.വി പ്രശാന്തൻ, പി.കെ. സവിത എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.കെ ജയരാജൻ സ്വാഗതവും എം.പി സായിജ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എം സുജിത്ത്കുമാർ പ്രസിഡന്റ്) സുർജിത്ത് പി.കെ, കെ.ശാന്ത, സി. പത്മനാഭൻ (വൈസ് പ്രസി‌ഡന്റുമാർ) എം.പി. സലീഷ് കുമാർ (സെക്രട്ടറി) പി.കെ വിനീഷ്, എം.പി.സായി ജ, പി.പി ഷിജു ( ജോ.സെക്രട്ടറിമാർ) എം.സി. ഷാജി (ട്രഷറർ).,​