കുറ്റ്യാടി: തൊട്ടിൽ പാലം റോഡ് പരിസരത്തെ കൊത്തങ്കോട്ടുമ്മലിൽ കെട്ടിടത്തിലെ മാലിന്യ കൂമ്പാരത്തിന്ന് തീ പിടിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിലേക്ക്.
കുറ്റ്യാടിയെ മറ്റൊരു ഞെളിയൻ പറമ്പ്ആക്കി മാറ്റാൻ അനുവദിക്കില്ലെന്ന്കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു. വിഷയം ബന്ധപെട്ടവരെ നേരത്തെ അറിയിച്ചിട്ടും ഒരു മണിയോടെയാണ് അധികൃതർ സ്ഥലത്തെത്തിയത്. അതിനിടെ മാലിന്യങ്ങൾ സംഭവസ്ഥലത്ത് തന്നെ കുഴിച്ചുമൂടാനുള്ള ശ്രമം നടന്നെങ്കിലും പരിസരവാസികളും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇടപെട്ട് തടയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഭരണസമിതി അംഗങ്ങളും ചർച്ചചെയ്യുകയും വെള്ളിയാഴ്ചക്കകം മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ചയ്ക്കകം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെങ്കിൽ പരിസരവാസികളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് ഊരത്, പി പി ആലിക്കുട്ടി,നൗഷാദ് കോവിലത്ത്, എ കെ വിജീഷ്, സുബൈർ പി കുറ്റ്യാടി, ഹാഷിം നമ്പാട്ടിൽ, എ സി മജീദ് എന്നിവർ പ്രസംഗിച്ചു.