വടകര: ആധാരമെഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം മുനിസിപ്പൽ വൈസ് ചെയർമാൻ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു . അസോസിയേഷനിൽ അംഗത്വമുള്ള ആധാരം എഴുത്തുകാർക്ക് ചികിത്സാ സഹായവും ഫെസ്റ്റിവൽ അലവൻസും ലഭിക്കാൻ ക്ഷേമനിധി ബോർഡിൽ ഭേദഗതി വരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ.രാഘൂട്ടിയുടെ അദ്ധ്യക്ഷതയിൽ പി.എം. നരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. പി. യം ബഗിഷ, സുരേന്ദ്രൻ , രവീന്ദ്രൻ തിരുവള്ളൂർ, കെ സി ഉഷ, രതീശൻ കെ വി, ഇ ടി കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സി.പ്രദീപൻ സ്വാഗതവും ടി.എൻ പ്രദീപൻ നന്ദിയും പറഞ്ഞു