കോഴിക്കോട് : പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മൺചട്ടിയിൽ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്. 'മട്ടുപാവിൽ മൺചട്ടി' പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്.
750 കർഷകർക്കാണ് മൺചട്ടിയും, നല്ലയിനം വിത്തും, വളവും ഉൾപ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്.12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി പറഞ്ഞു.