
ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി അദ്ധ്യാപന പരിശീലനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 10 - ഡിഗ്രി. പ്രായം ബാധകമല്ല.
കോഴ്സുകൾ: സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം, യോഗ്യത- 10), ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം, യോഗ്യത പ്ലസ്ടു), പി.ജി ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം, യോഗ്യത ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ (1 വർഷം, യോഗ്യത ടി.ടി.സി. / പി.പി.ടി.ടി.സി.) അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം. വീട്ടിലിരുന്ന് സൂം വഴി ക്ലാസിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ: 09846808283. https://
പി.ജി ആയുർവേദം അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി ആയുർവേദ പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് കോളേജ് പ്രിൻസിപ്പൽമാർ നടത്തും. ഒഴിവുകളുടെ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച ശേഷം 15നകം കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ- 0471-2560363, 364.
സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം: പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സി.സി ടിവി ടെക്നീഷ്യൻ, മൊബൈൽ ഫോൺ ടെക്നിഷ്യൻ, റീട്ടെയിൽ ബില്ലിംഗ്, ഫുഡ് ആൻഡ് ബിവറേജ് സ്റ്റാഫ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, എ.ഐ ഡാറ്റാ എൻജിനിയർ, കംപ്യൂട്ടർ നെറ്റ്വർക്കിംഗ് ടെക്നീഷ്യൻ തുടങ്ങിയവയിലാണ് പരിശീലനം. 15ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 6238722454, 8089292550.
പരീക്ഷാഫലം
തിരുവനന്തപുരം: സെപ്തംബറിൽ നടന്ന പത്താതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. http://xequivalency.kerala.gov.inൽ ഫലം ലഭ്യമാണ്.
മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന വിവിധ ഘടക പദ്ധതികളായ ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യക്കുഞ്ഞുങ്ങളുടെ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല കുള നിർമ്മാണം, ശുദ്ധജല,ഓരുജല മത്സ്യക്കൃഷിക്കായുള്ള പ്രവർത്തനചെലവ്, ഓരുജലകൂട് എന്നിവയ്ക്കും ബയോഫ്ളോക്ക് കുളം നിർമ്മാണം (വനിതകളിൽ നിന്നും) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത മാതൃകയിലുളള അപേക്ഷ തലശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവൻ ഓഫീസുകളിൽ ലഭിക്കും.അനുബന്ധരേഖകൾ സഹിതം 16 വരെ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0497-2732340.
ഓപ്പൺ പ്രെസിഷൻ ഫാമിംഗ്പദ്ധതി
തിരുവനന്തപുരം: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പൺ പ്രെസിഷൻ ഫാമിംഗ് പദ്ധതിക്ക് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പട്ടികജാതി/ പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെട്ട വാഴ /പച്ചക്കറി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1 ഹെക്ടർ വാഴയ്ക്ക് 96,000 രൂപയും, 1 ഹെക്ടർ പച്ചക്കറിക്ക് 91,000 രൂപയുമാണ് സബ്സിഡി. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.