fish
മീൻ കുളങ്ങളിൽ നീർനായ നശിപ്പിച്ച മത്സ്യങ്ങൾ

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മീൻ കുളങ്ങളിൽ നീർനായശല്യം രൂക്ഷം. പുഴയുടെ തീരത്തെ കുളങ്ങളിൽ മാത്രമല്ല ഒരു കിലോമീറ്റർ വരെയുള്ള മീൻകുളങ്ങളിലെത്തി ആക്രമണം നടത്തുന്നതും നിത്യസംഭവമായി മാറുകയാണ്. മത്സ്യങ്ങളെ കുളത്തിലൂടെ പരമാവധി നീന്തിച്ച് ക്ഷീണിപ്പിച്ച ശേഷം ആക്രമിക്കുന്നതാണ് ഇവയുടെ രീതി. ഇതുമൂലം വൻ നഷ്ടമാണ് മത്സ്യ കർഷകർക്കുണ്ടാകുന്നത്. വൻ തുക വായ്പയെടുത്തും സർക്കാരിന്റെ മത്സ്യക്കൃഷി പ്രോത്സാഹന പദ്ധതി പ്രകാരവുമൊക്കെ മത്സ്യകൃഷി നടത്തുന്നവർ നീർനായ ശല്യം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. അധികൃതർ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.