
കോഴിക്കോട്: പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ അവാർഡ് നടൻ മോഹൻലാലിന്. എം.വി.ശ്രേയാംസ്‌കുമാർ, ഡോ.സി.കെ.രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 16ന് വൈകിട്ട് 5.30ന് കോഴിക്കോട് ശ്രീനാരായണ ഹാളിൽ എം.ടി.വാസുദേവൻ നായർ അവാർഡ് സമ്മാനിക്കും. 'മോഹൻലാലിന്റെ ഓർമ്മക്കുറിപ്പുകൾ ' പുസ്തകം എം.ടി പ്രകാശനം ചെയ്യും.