1
മേമുണ്ടഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷ തൈകൾ വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളി വൃക്ഷതൈകൾ ഏറ്റു വാങ്ങുന്നു

വടകര: പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുകയെന്ന ആശയ പ്രചാരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകൻ സഹദ് കടമേരി മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഒരു ലക്ഷം വൃക്ഷത്തൈകളാണ് സഹദ് ഇതിനായി നട്ടുവളർത്തിയിരിക്കുന്നത്. വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബുകൾക്കാണ് പ്രധാനമായും തൈകൾ കൈ മാറുന്നത്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുരളി വൃക്ഷത്തൈകൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പി.കെ.ജയരാമൻ അദ്ധ്യക്ഷനായിരുന്നു. നെസ് ലി.വി പി സ്വാഗതവും ഭഗത് തെക്കേടത്ത് നന്ദിയും പറഞ്ഞു.