കോഴിക്കോട് : പൊതു വിദ്യാഭ്യാസരംഗത്തെയും വിദ്യാർത്ഥി, അദ്ധ്യാപക സമൂഹത്തെയും അടക്കം ആക്ഷേപിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറെ പുറത്താക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി.രാജീവൻ കച്ചേരി മുഖ്യ പ്രഭാഷണം നടത്തി. പി.കെ.അൻവർ , ഡോ.നിഷ, സബീലുദീൻ,ബാബു സർവോത്തമൻ, അഭിലാഷ് ഇരിങ്ങല്ലൂർ,പി.ഡി.ഹുസ്സൈൻ കുട്ടി ഹാജി ,അബ്ദുല്ല മേലടി ,രാജീവൻ, ഹനീഫ , രാജേഷ്,വി.എം.നാണു എന്നിവർ പ്രസംഗിച്ചു.