quiz
quiz

വടകര: മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഗ്രന്ഥശാലാ പ്രവർത്തകനും പ്രഭാഷകനുമായിരുന്ന കെ.നാണുമാസ്റ്റരുടെ സ്മരണയ്ക്കായി പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം ഏർപ്പെടുത്തിയ എൻഡോവ്മെന്റിനായി മെഗാക്വിസ് നടത്തുന്നു. 30ന് രാവിലെ 9 മണിക്ക് വടകര പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ് സ്കൂളിലാണ് മത്സര പരിപാടി. വിജയികൾക്ക് 26,000 രൂപയുടെ കാഷ് അവാർഡ് നൽകും. അപേക്ഷകർ 25 ന് 18 വയസ് പൂർത്തിയായവരായിരിക്കണം. പി.എസ്.സി നിലവാരത്തിലുള്ള ജനറൽ ചോദ്യങ്ങൾ ആസ്പദമാക്കിയായിരിക്കും മെഗാ ക്വിസ്. മത്സരാർത്ഥികൾ ലൈബ്രറികളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. നാണുമാസ്റ്റർ അനുസ്മരണദിനമായ ജനുവരി 3 ന് എൻഡോവ്മെന്റ് വിതരണം നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 9846450380,9446646475.