തിരുവമ്പാടി : പഞ്ചായത്തിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആനക്കാംപൊയിലിൽ ചേർന്ന കർഷക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനം വകുപ്പോ സർക്കാരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വനാതിർത്തിയിൽ സോളാർ വേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജൂബിൽ മണ്ണൂക്കുശുമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബേബിച്ചൻ കൊച്ചു വേലിക്കകത്ത്, സോണി മണ്ഡപത്തിൽ, ബിജു കുരീക്കാട്ടിൽ, അലക്സ് ചിരട്ട വേലി, ബാബു തിനം പറമ്പിൽ, സജി കൊച്ചാലുംമൂട്ടിൽ, സി.പി. മാത്യു ചൂരത്തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.