വടകര : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ 'സ്ട്രീറ്റ് ഫെസ്റ്റ് ' സംഘടിപ്പിക്കുന്നു. 'ആർട് ടു പീപ്പിൾ പീപ്പിൾ ടു ആർട്' എന്ന പേരിൽ 25 മുതൽ 31 വരെയാണ് സാംസ്കാരികോത്സവം നടത്തുന്നത്. നാരായണനഗരം മൈതാനവും പരിസരവും, പുതിയ ബസ് സ്റ്റാൻഡ് പരിസരം, നിർദ്ദിഷ്ട നഗരസഭാ ചത്വരം, കേളുഏട്ടൻപി.പി.ശങ്കരൻ സ്മാരകമന്ദിരം, മുനിസിപ്പൽ പാർക്ക്, സഹകരണ ഭവൻ തുടങ്ങിയ വേദികളിലാണ് പരിപാടികൾ. സാർവദേശീയദേശീയ തലത്തിലെ പ്രഗത്ഭർ വരെ പങ്കാളികളാകും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ആർ.ബാലറാം, ട്രഷറർ ബി.സുരേഷ്ബാബു, ടി.പി.ഗോപാലൻ, പി.കെ.കൃഷ്ണദാസ്, അനിൽ ആയഞ്ചേരി, ഗോപീകൃഷ്ണൻ, വസന്തകുമാർ, എം.ബിജു എന്നിവർ പങ്കെടുത്തു.