note
currency

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കെട്ടിട നിർമാതാക്കളുടെയും ആർകിടെക്ടുമാരുടെയും ഓഫീസുകളിലും വീടുകളിലും വ്യാപക റെയ്ഡ്. 200 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. മഞ്ചേരിയിലെ നിർമാൺ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടിൽ നിന്നും 15 കോടി രൂപ പിടിച്ചു. വീട്ടിൽ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. കോഴിക്കോട്ടെ ആർക്കിടെക്ട് ഗണേശന്റെ വീട്ടിൽ നിന്നും അഞ്ച് കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകൾ കണ്ടെത്തി. ആർക്കിടെക്ട് ഷബീർ സലീൽ ഗ്രൂപ്പിൽ നിന്ന് 27 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രിജേഷ് ഷൈജൻ, കൊളക്കാടൻ സുബൈർ എന്നിവരുടെ വീടുകളിലും ഗുഡ് എർത്ത് ഗ്രൂപ്പ് ഓഫീസിലും റെയ്ഡ് നടന്നു. വൻകിട ഫ്‌ളാറ്റുകളുടെയും വീടുകളുടെയും നിർമ്മാണത്തിൽ നടത്തിയ നികുതി വെട്ടിപ്പുകളാണ് റെയ്ഡിലൂടെ കണ്ടെത്തിയത്.