കടലുണ്ടി: പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളും വയോജനങ്ങൾക്ക് കട്ടിലുകളും വിതരണം ചെയ്തു. 60 വിദ്യാർത്ഥികൾക്ക് മേശയും കസേരയും നൽകി. 148 ഗുണഭോക്താക്കളെ കണ്ടെത്തിയതിൽ ഒന്നാം ഘട്ടമായി 65 പേർക്ക് കട്ടിൽ നൽകി. രണ്ട് പദ്ധതികളുടെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ വി. ബബിത,സ്ഥിരം സമിതി അദ്ധ്യക്ഷൻ മുരളി മുണ്ടെങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ കെ.വി. അബുദുൾ ഖാദർ,സി.പി.വത്സല, വി.എസ്.അജിത,അബുദുൽ റസാഖ്, കെ.സി.അബ്ദുൽ സലാം,ഹക്കീമ മാളിയേക്കൽ,കെ.ഭവ്യ എന്നിവർ പ്രസംഗിച്ചു.