lockel
ഫറൂഖ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു

​ഫാറൂഖ് കോളേജ് :​ ഫാറൂഖ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സ്ട്രാറ്റജിക് ഡിസിഷൻ മേക്കിംഗ് എന്ന വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച ദ്വി ദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. ​ഫാറൂഖ് കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസിൽ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള ഗവേഷകരും വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓസ്മാനിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. പാട്രിക്ക് ആന്റണി ഉദ്ഘാടനം ചെയ്തു. ഡോ.ലജീഷ് വി.എൽ മുഖ്യാതിഥിയായി. സമാപന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ​. എം അബ്ദുൾ ജബ്ബാർ അ​ദ്ധ്യക്ഷത വഹിച്ചു. ഡോ ​.ടി. മുഹമ്മദ്‌ സലീം പ്രസംഗിച്ചു.