മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുണ്ടവയൽ പ്രദേശത്തെയും കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ നീറ്റിക്കോട്ട പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഹനുമാൻ തോട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ പ്രവൃത്തി ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അദ്ധ്യക്ഷനായി. അന്നമ്മ ജോർജ് , ശോഭ അശോകൻ , സി പി ബാബുരാജ്, മണലിൽ രമേശൻ ,ഡെന്നിസ് പെരുവേലി, തോമസ് കാഞ്ഞിരത്തിങ്കൽ, മൊയ്തീൻ കുഞ്ഞ്, കെ കെ നന്ദനൻ , കെ ആർ ബിജു, പി ഭാസ്കരൻ , സജി കെ.വി , ടി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.