img20231214
ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകുന്ന വിടുൻ്റെ താക്കോൽദാന ചടങ്ങ്

മുക്കം: വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും സേവന തൽപരതയും വളർത്താൻ രൂപീകരിച്ച ഗ്രീൻ കെയർ ചാരിറ്റി പദ്ധതിയുടെ ഭാഗമായി നെല്ലിക്ക പറമ്പ് ഗ്രീൻ വാലി പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത് വീടിന്റെ താക്കോൽദാനം നടത്തി.ചടങ്ങിൽ സ്കൂൾ ലീഡർ അമാൻ മൻസൂർ, ഗ്രീൻ കെയർ കൺവീനർ എ.വി. മുനവ്വർ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫിറോസ്ഖാൻ, പി.ടി.എ വൈസ് പ്രസിഡന്റ് നസീബ, ട്രഷറർ സി. നൗഷാദ്, അദ്ധ്യാപകൻ വി.ടി. അബ്ദുൽസലാം, ഷാനിബ് കിഴുപറമ്പ്, വാർഡ് സഹല മുനീർ,പി. കെ. അസ്‌ലം എന്നിവർ പ്രസംഗിച്ചു. മിഹ്‌ന അലി നന്ദി പറഞ്ഞു.