കോഴിക്കോട് : ശബരിമല തീർത്ഥാടനം പിണറായി സർക്കാരിന്റെ ഔദാര്യമല്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ. ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നില്ലെങ്കിൽ ദേവസ്വം മന്ത്രിയുൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവർ രാജിവെച്ചൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ട് മണിക്കൂർ ക്യൂ നിന്ന് മരണപ്പെട്ട കുഞ്ഞിന്റെത് സർക്കാർ സ്‌പോൺസേഡ് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. മലബാർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരഞ്ഞിപ്പാലം തായാട്ട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്
ദേവസ്വം ബോർഡ് ഓഫിസിന് സമീപം പോലീസ് തടഞ്ഞു. മാർച്ചിനിടയിലേക്ക് പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. ടി.പി. സുരേഷ്, പി. രമണിഭായ്, പ്രശോഭ് കോട്ടുളി, സി.എസ് സത്യഭാമ,എൻ. അജിത്ത്കുമാർ ,എൻ.പി. പ്രകാശൻ, പ്രവീൺ തളിയിൽ, എം.ജഗനാഥൻ , കെ.പി. പ്രേമോദ്, മധു കാട്ടുവയൽ , കെ.സുശാന്ത്, പി.കെ. മാലിനി, വിജിത്ത്കുമാർ, ടി. അർജുൻ, അരുൺ രാമദാസ് നായ്ക്, എൻ. സുജിത്ത്കുമാർ, ടി. പ്രജോഷ്, പി. ശിവദാസൻ, പി. ബാലരാമൻ, മാലിനി സന്തോഷ്, എൻ.പി അരുൾ ദാസ്, കെ. ബസന്ത്, എ.പി പുരഷോത്തമൻ, റൂബി പ്രകാശൻ, പ്രജീഷ, പ്രസിജ സജിന്ദ്രൻ, സബോദ്, എം. സ്വരാജ്, ടി. ശ്രീകുമാർ, അജീഷ്, ആർ. അനിൽകുമാർ, പി. ദിനേശൻ, വേദസ് എന്നിവർ പ്രസംഗിച്ചു.
മാർച്ചിനെ തുടർന്ന് കണ്ടാൽ അറിയാവുന്ന അമ്പത് പേർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.