ബേപ്പൂർ: മത്സ്യബന്ധന ഹാർബറിലേക്കുള്ള റോഡിന്റെ ഇരുവശവും ഫുട്‌പാത്ത് കയ്യടക്കി കച്ചവടം ചെയ്തിരുന്ന തെരുവോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. കോർപ്പറേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയാണ് ഒഴിപ്പിച്ചത്. ഈ ഭാഗത്ത് കച്ചവടം പാടില്ല എന്ന് കോർപ്പറേഷൻ ബോർഡ് സ്ഥാപിച്ചിട്ടും അത് വക വെക്കാതെ കച്ചവടം നടത്തിയിരുന്ന പത്തോളം തെരുവ് കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത് . ഫുട്‌പാത്ത് കയ്യേറിയുള്ള കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ബേപ്പൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ,പയ്യേരി സുനിൽ എന്നിവരുടെ നേതൃത്വത്തിൻ കോർപ്പറേഷന് പരാതി നൽകിയിട്ടുണ്ട്. ഈ ഭാഗത്ത് തെരുവു കച്ചവടത്തെത്തുടർന്ന് ഗതാഗത തടസം രൂക്ഷമായിരുന്നു.