കോഴിക്കോട് : സി.എം.പി 11ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാസമ്മേളനം 16, 17 തിയ്യതികളിൽ ഫറോക്ക് ചെറുവണ്ണൂരിൽ നടക്കും. 16 ന് വൈകീട്ട് നാലിന് മതേതരത്വം വിശ്വാസം വർഗ്ഗീയത - അയോധ്യ മുതൽ പലസ്തീൻ വരെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സിമ്പോസിയം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എ. ടി. സിദ്ധീഖ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പി.കെ. ഫിറോസ്, കെ. ജയചന്ദ്രൻ, സി.എ. അജീർ, പി. ഗവാസ് എന്നിവർ സിമ്പോസിയത്തിൽ പങ്കെടുക്കും. 17 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും.