കുന്ദമംഗലം: പൗരസമിതി പന്തീർപാടത്തിന്റെ ഓഫീസ് ഉദ്ഘാടനവും പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ഓഫീസ് ഉദ്ഘാടനവും ഡോ.അജയൻ വർഗീസ് പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ഡോക്ടർ എൻ.വിജയൻ, കെ.കെ. നാസർ, എസ്.മിത്ര, ശ്രീരാഗ് എന്നിവരെ അനുമോദിച്ചു. ഖാലിദ് കിളിമുണ്ട, കെ.യം.ഗിരീഷ്, എം.പി. കേളുക്കുട്ടി, സി.കെ.ചന്ദ്രൻ, പി.രാജൻ, നജീബ് പാലക്കൽ, കെ.കെ.സി.നൗഷാദ്, പാലക്കൽ മൊയ്തീൻ, ഒ.ഉസ്സൈൻ, കെ.എം.അലിയ്യി, വി.ടി.ജയരാജൻ, കെ.കെ.മുഹമ്മദ്,ചന്ദ്രമോഹൻ, പി.കെ.അസ്സൈൻ, ഒ. സലീം, കെ.പി. ഗണേശൻ എന്നിവർ പ്രസംഗിച്ചു.