മുക്കം: തെച്ച്യാട് അൽ ഇർഷാദ് ആട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻ. എസ്. എസ്. വിദ്യാർത്ഥികൾ ഗ്രാേ ബേഗിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ വി.സലീന ഉദ്ഘാടനം ചെയ്തു. 270 ഇനം വിത്തുകൾ ശേഖരിച്ച് വിവിധ കോളേജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകൾ മുഖേന നടത്തിയ പദ്ധതിയുടെ ആദ്യ വിളവെടുപ്പാണ് നടത്തിയത്. ലിജോ ജോസഫ്, ജമീമ ജോണി, സഹീദ,റിൽഷ, ആയിഷ അർഷിയ, അഹറാറുന്നീസ , ഫാത്തിമ ഷാൽമിയ , അൻസിബ, ഫാത്തിമ ഷിറിൻ , അശ്വിനി, ഗോപിക, മിൻഹ ഫാത്തിമ എന്നിവർ നേതൃത്വം നൽകി