ചേളന്നൂർ: ശ്രീനാരായണ ഗുരു കോളേജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ്, ബയോളജി ഡിപ്പാർട്ട്മെൻറ് , കേരള മില്ലറ്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023' എന്ന വിഷയത്തിൽ ഏകദിന സെമിനാറും വിവിധ മില്ലറ്റ് ഭക്ഷ്യവസ്തുക്കൾ , മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ മില്ലറ്റ് എക്സിബിഷനും നടത്തി. ഏകദിന സെമിനാറും എക്സിബിഷനും പഞ്ചായത്ത് പ്രസിഡൻറ് നൗഷീർ പി .പി. ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണായ നാഥൻ എം.വി.ജെ, കേരള മില്ലറ്റ് മിഷൻ വാല്യു അഡീഷണൽ കോ-ഓർഡിനേറ്റർ ഷിജി. വി എന്നിവർ വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ ഡോ.കുമാർ എസ്.പി അദ്ധ്യക്ഷനായി.