gre-n
ശ്രീനാരായണഹയർ സെക്കൻ്ററിയിൽ പരിസ്ഥിതി സൗഹൃദ ഉദ്യാനം ഡോ: ദിൽഷാദ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വടകര: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാദമിക് പീഡിയാട്രിക് കേരളയും, വടകര റോട്ടറിയും ചേർന്നൊരുക്കിയ സൗഹൃദ ഉദ്യാനം ഡോ. ദിൽഷാദ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. പി. എം. സലീം അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. നൗഷീദ് അനി, മുഖ്യ പ്രഭാഷണം നടത്തി. പി. പി. രാജൻ, ഡോ. പി. സി. ഹരിദാസ്, പി. പ്രനിഷ, നെഹാൽ മണ പള്ളി, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനദ്ധ്യാപിക വി. ദീപ, ഗ്രീൻ ആർമി ക്യാപ്റ്റൻ സബിത പ്രചോദ് എന്നിവർ പ്രസംഗിച്ചു.