23
പടം: കല്ലാച്ചിയിൽ നടന്ന കെ.എസ്.എസ്.പി.എ. നാദാപുരം നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. സി.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കല്ലാച്ചി: കേരളത്തിലെ പെൻഷൻകാരുടെ ഡി.എ. കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ. നാദാപുരം നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ. സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഒ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. സൂപ്പി, കൊറങ്ങോട് ജമാൽ, മോഹനൻ പാറക്കടവ്, കെ.എം. രഘുനാഥ്‌, അഡ്വക്കറ്റ് എ. സജീവൻ, കെ.പി. ദാമോദരൻ, ചന്ദ്രൻ കെ, സി.പവിത്രൻ, വത്സലകുമാരി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.പി. പത്മനാഭൻ (പ്രസിഡന്റ്),

സി.പവിത്രൻ (സെക്രട്ടറി), രാജു പുതുശ്ശേരി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.