udhghaadanam
ബ്ലോക്ക് വനിതാ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാർഷികാഘോഷം കാതൽ-23- ബ്ലോക്ക് വനിതാ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. സജീവൻ, ശശികുമാർ പേരാമ്പ്ര, രജിത പി കെ .കെ.കെ വിനോദൻ, പ്രഭാശങ്കർ , ലിസി കെ.കെ, വി.കെ. പ്രമോദ്, ശാരദ പട്ടേരി കണ്ടി, ബിന്ദു. കെ.കെ. , ടി ഷീബ ,സി.കെ. പാത്തുമ്മ , കെ. ദീപ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പരിധിയിലെ അഗൻവാടി ജീവനക്കാർ,ആശാ വർക്കർമാർ, ഹരിത കർമ സേനാ ഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വജ്ര ജൂബിലി കലാകാരൻമാർ, താലൂക്ക് ആശുപത്രി ജീവനക്കാർ, ബ്ലോക്ക് ഓഫീസ് ജീവനക്കാർ തുടങ്ങി ബ്ലോക്ക് പരിധിയിലെ വനിതകൾ ഫെസ്റ്റിൽ പങ്കെടുത്തു. വിവിധ കലാ പരിപാടികളും നടന്നു .