mohanlal

കോഴിക്കോട് : പി.വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മോഹൻലാലിന് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ എം.ടി.വാസുദേവൻ നായരാണ് പുരസ്കാരം സമ്മാനിച്ചത്. പി.വി.സാമിയുടെ പേരിലുള്ള പുരസ്കാരം താൻ രണ്ടാം വീടായി കാണുന്ന കോഴിക്കോട്ട് എം.ടിയിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

പി.വി.സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരനെ സംവിധായകൻ സത്യൻ അന്തിക്കാട് അനുസ്മരിച്ചു. എം.കെ.മുനീർ എം.എൽ.എ, പി.വി.നിധീഷ്, മേയർ ബീനാ ഫിലിപ്പ്, എം.കെ.രാഘവൻ എം.പി, എളമരം കരീം, ടി.വി .ബാലൻ, കേണൽ ഡി. നവീൻ ബെൻജിത് തുടങ്ങിയവർ പ്രസംഗിച്ചു. മോഹൻലാലിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം എം.ടി.വാസുദേവൻ നായർ പി.വി.ചന്ദ്രന് നൽകി പ്രകാശനം ചെയ്തു.