കോഴിക്കോട് : കുടുംബശ്രീ മിഷന്റെ കീഴിൽ ബഡ്സ് സ്‌കൂളിലെ കുട്ടികൾക്കായി നടത്തിവരുന്ന കലോത്സവത്തിന് ഇന്ന് തുടക്കം. വെള്ളിമാട്കുന്ന് ജെ. ഡി. ടി കോളേജിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ ഉദ്ഘാടനം ചെയ്തു. നാല് വേദികളിലായി നടക്കുന്ന പരിപാടിയിൽ 38 ബഡ്സ് സ്‌കൂളുകളിലെ 550 ഓളം വിദ്യാർത്ഥികൾ മറ്റുരയ്ക്കും. ജില്ലാമിഷൻ കോർഡിനേറ്റർ ആർ. സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജില്ലാ പ്രോഗ്രാം മാനേജർ ശ്രീഷ്മ ശ്രീധർ സ്വാഗതം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ, സാമൂഹ്യ നീതി ജില്ലാ കോർഡിനേറ്റർ അഞ്ജു മോഹനൻ,അഴിയൂർ ചെയർപേഴ്സൺ ബിന്ദു ജെയ്സൺ, കോഴിക്കോട് നോർത്ത് ചെയർപേഴ്സൺ അംബിക, കുന്നുമ്മൽ ചെയർപേഴ്സൺ മിനി, രാമനാട്ടുകര ചെയർപേഴ്സൺ ഷാജിലത,കൊയിലാണ്ടി നോർത്ത് ചെയർപേഴ്സൺ ഇന്ദുലേഖ , സരസ്വതി എന്നിവർ പ്രസംഗിച്ചു.