zgdf
സലാം എയർ

കോഴിക്കോട് : ഒമാനിലെ സലാം എയർ ഇന്ന് മുതൽ , കോഴിക്കോട് - മസ്കറ്റ് - കോഴിക്കോട് റൂട്ടിൽ

സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് സലാം എയർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്താംബൂൾ, മ്യൂണിക്ക്, എന്നീ റൂട്ടുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഇന്ത്യയിൽ കോഴിക്കോട്, തിരുവനന്തപുരം, ഹൈദരബാദ്, ലഖ്നൗ, ജയ്പൂർ എന്നിവിടങ്ങളിലാണ് സലാം എയറിന്റെ പ്രവർത്തന കേന്ദ്രങ്ങൾ. സലാം എയർ സെയിൽസ് മാനേജർ ജാസിം മുഹമ്മദ്, ഡയറക്ടർ കോപ്പറേറ്റ് എ. നൂറുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു