ബാലുശ്ശേരി:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ റാലി നടത്തി. ഊർജ്ജത്തിന്റെ ദുരുപയോഗം ഇല്ലാതാക്കുക, ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക, ഭാവി തലമുറയ്ക്ക് വേണ്ടി ഊർജ്ജം സംരക്ഷിക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് സംഘടിപ്പിച്ച റാലി പ്രിൻസിപ്പാൾ ശ്രീജ എ. കെ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് ഗിരീഷ് കുമാർ വിദ്യാ ർത്ഥികൾക്ക് ഊർജ്ജ സംരക്ഷണ സന്ദേശം നൽകി. വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെ ടുക്കുകയും ഊർജ്ജ സംരക്ഷണ വലയം തീർക്കുകയും ചെയ്തു.
അദ്ധ്യാപകരായ പി..ബാഹുലേയൻ, കെ .ബിനില, ലിനീഷ്, ഷെറീജ എന്നിവർ നേതൃത്വം നൽകി.