news
ഡോക്ടർ സച്ചിത്ത് പദ്ധതി വിശദീകരണം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിലെ നൈപുണ്യ വികസനം ലക്ഷ്യം വെച്ചുകൊണ്ട്, ഡോക്ടർ സച്ചിൻസ്‌ സെന്റർ ഫോർ ചൈൽഡ് ഡെവലപ്പ്മെന്റുമായി ചേർന്ന് നടത്തുന്ന സി.ഇ.പി പദ്ധതിക്ക് തുടക്കമായി. പി.ടി.എ.പ്രസിഡന്റ് വി. വി അനസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. സെഡ്. എ. അൻവർ ഷമീം, എസ്സ്എംസി ചെയർമാൻ. റഫീഖ്. വി. കെ, അംബു ജാക്ഷൻ വി.വി, പ്രിയവദ, ജോഭിഷ്. വി.കെ, രജീഷ് ആർ.ബി, ബിജു കുമാർ സി.എം, സജി പി.ജെ, അളക തുടങ്ങിയവർ പ്രസംഗിച്ചു.