kunnamangalamnews
ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ ജില്ലാസമ്മേളനം പി.ടി.എ. റഹീം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ മൂന്നാമത് കോഴിക്കോട് ജില്ലാസമ്മേളനം കുന്ദമംഗലം വ്യാപാര ഭവനിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സത്യൻ ചേനമ്പാടി മുഖ്യ പ്രഭാഷണം നടത്തി. മാപ്പിളപ്പാട്ട് ഗായകൻ അഷ്റഫ് കൊടുവള്ളി മുഖ്യ അതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് പിണറായി സംഘടനാ വിശദീകരണം നടത്തി.ജമാൽ വയനാട്,നിസാറുദ്ദീൻ, എൻ.കെ.ചന്ദ്രൻ ,ജാഫർ സാദിഖ് മലപ്പുറം, സി.കെ.സുലൈമാൻ, ബോബൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.