കുന്ദമംഗലം: ഉപജില്ല എച്ച്.എം ഫോറത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നാട്ടുമൊഴി അദ്ധ്യാപക ശിൽപശാല സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ യു.കെ അബ്ദുൾ നാസർ നാട്ടുമൊഴി ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷാപഠനത്തിൽ നാടൻപാട്ടുകൾ, കടംങ്കഥകൾ, പഴംഞ്ചൊല്ലുകൾ എന്നിവയുടെ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടന്നത്.ബിജു കാവിൽ നേതൃത്വം നൽകി. പ്രശ്സ്ത നാടൻപാട്ട് കലാകാരനായ മജീഷ് കാരയാടിന്റെ നാടൻപാട്ട് അവതരിപ്പിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി എഴുപതോളം അദ്ധ്യാപകർ പങ്കെടുത്തു. സമാപന സമ്മേളനം അഡ്വ. പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ അദ്ധ്യക്ഷത വഹിച്ചു.