kunnamangalamnews
ദേശീയ അദ്ധ്യാപക പരിഷത്ത് കുന്ദമംഗലം ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി പി. ധനൂപ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പൂർണ്ണമായും കേരളത്തിൽ നടപ്പിലാക്കണമെന്നും അദ്ധ്യാപകർക്കും ജീവനക്കാർക്കും നൽകാനുള്ള 18% ഡി.എ ഉടൻ നൽകണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് കുന്ദമംഗലം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി. ധനൂപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ പടനിലം മുഖ്യ ഭാഷണം നടത്തി. കെ.കെ.ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖല സെക്രട്ടറി കെ.ഷാജിമോൻ,എ. ജിതേഷ്,കെ.സുഭഗ, കെ.ജയകൃഷ്ണൻ,വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. എൻഐടി എൻജിനീയറിംഗ് കോളേജിൽ കായികാദ്ധ്യാപകനായി ജോലി ലഭിച്ച ദീപേഷിന് യാത്രയയപ്പ് നൽകി. പുതിയ ഭാരവാഹികളായി പി. ജ്യോതി (പ്രസിഡന്റ്), എ. ജിതേഷ് (സെക്രട്ടറി),ആർ.പി.ഹരീഷ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.