cccccccccc
കാപ്പാട് ബീച്ചിൽ എത്തിയ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾ

കോഴിക്കോട് : വയോജങ്ങൾക്ക് യാത്രാനുഭവമൊരുക്കി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അകലാപ്പുഴ ഹൗസ് ബോട്ടിൽ ചുറ്റിക്കണ്ടതിന്റെ സന്തോഷത്തിലാണ് തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. കാപ്പാട് ബീച്ച് ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംഘം സന്ദർശനം നടത്തി. 50,000 രൂപയാണ് യാത്രക്കായി പഞ്ചായത്ത് വിനിയോഗിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീളയും മറ്റ് ജനപ്രതിനിധികളും വയോജനങ്ങൾക്കൊപ്പം ഉല്ലാസയാത്രയുടെ ഭാഗമായി.