1
1

കോഴിക്കോട്: സാമൂഹിക ഐക്യം എന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഡി.എൻ.എ യിൽ ഉള്ളതാണെന്ന് സാമാജിക് സമരസതാ അഖില ഭാരതീയ സഹ സയോജക് രവീന്ദ്ര കിർകൊല പറഞ്ഞു. കേസരി ഹാളിൽ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയിൽ സാമൂഹ്യ സമത്വത്തിന്റെ അടിസ്ഥാനം സംഘവികാസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജീവൻ സിങ് സിസോദിയ അദ്ധ്യക്ഷനായി. എൻ.വി. സോമൻ, അമൃതശതം പ്രഭാഷണ പരമ്പര സ്വഗതസംഘം അദ്ധ്യക്ഷൻ പി.എൻ. ദേവദാസ് എന്നിവർ പങ്കെടുത്തു. സി.എം. രാമചന്ദ്രൻ സ്വാഗതവും പെൻഷനേഷ്സ് സംഘ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പുതിയേടത്ത് നന്ദിയും പറഞ്ഞു.