1
കടത്തനാട് ലിറ്റററി ഫെസ്റ്റിൽ ശശി തരൂർ സംസാരിക്കുന്നു.

വടകര: വ്യക്തിയുടേയും സമൂഹത്തിന്റേയും മൂന്നോട്ടുള്ള യാത്രയിൽ പുസ്തകങ്ങൾക്ക് പകരമാകാൻ മറ്റൊന്നിനുമാവില്ലെന്ന് ശശി തരൂർ എം.പി. കടത്തനാട് ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായുള്ള പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനയിലും സാംസ്കാരിക സാഹിത്യ ഇടപെടലുകളിലും ഏറെ മുന്നിൽ നിൽക്കുന്ന സമൂഹമാണ് കേരളം. പുതിയ തലമുറയേയും ഇത്തരം വഴികളിലേക്ക് നയിക്കാൻ കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും നടക്കുന്ന സാഹിത്യ ഫെസ്റ്റുകൾ സാധ്യത തുറക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കൽപറ്റ നാരായണൻ , അഡ്വ. ഐ മൂസ എന്നിവർ സന്നിഹിതരായിരുന്നു